
പലതിനായി തിരഞ്ഞു ...........
വേദനയുടെ തുലിക തുമ്പിലൂടെ
വിഷമയം വേര്‍തിരിച്ചു .........
ആകാശ നിലിമയില്‍ നിറപകിട്ടാര്‍ന്ന
സ്വപ്നങ്ങള്‍ കോറിയിട്ടു
എന്നിട്ടും .........
നിനവുകളും സ്വപ്നങ്ങളും എന്നും സാമഗീതം
ഓതുന്ന ജീവിത താളുകള്‍ക്കിടയില്‍
യാഥാര്‍ത്ഥ്യങ്ങളാകുന്ന ചെറു-
നൊമ്പരങ്ങള്‍ കിടന്നു പിടയുന്നു ..
ആര്‍ദ്രമായ അര്‍ത്ഥങ്ങള്‍ തേടിയുള്ള
അറിവിന്റെ അനന്തമായ യാത്രയില്‍
അവസാന ശ്വാസത്തിനുമുമ്പേ
അറിയാതെയുതിരുന്ന
മനസ്സിന്റെ നിസ്വനമാവാം ഇത്.
--- sreeja
No comments:
Post a Comment