Thursday, 25 November 2010

കൊല്ലങ്കോട് - ചരിത്രം

          


   പാലക്കാടു ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ  ഒരു ദേശം. ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ വെങ്ങനാട് നമ്പിടി എന്നും കൊല്ലങ്കോട് നമ്പിടി, എന്നും അറിയപ്പെട്ടിരുന്ന  ഒരു നാടുവാഴി ഇവിടം ഭരിച്ചിരുന്നു. നമ്പിടിമാര്‍ രണ്ടു വിധക്കാര്‍ ഉണ്ട്;പൂണൂലുള്ളവരും പൂണൂലില്ലാത്തവരും. വെങ്ങനാട്നമ്പിടി പൂണൂല്ലില്ലാത്ത കൂട്ടത്തില്‍ പെടുന്നു. മരുമക്കള്‍ വഴിയാണ് കൊല്ലങ്കോട്‌  നമ്പിയുടെ ദായക്രമം .

                                     വീരരവി എന്നൊരു ക്ഷത്രിയ രാജാവിന്റെ വംശജരാണ്‌ തങ്ങള്‍ എന്നുള്ള വിശ്വാസത്തിന്റെ പേരില്‍ കൊല്ലങ്കോട് നാടുവാഴികള്‍  വീരരവി എന്ന സ്ഥാനപ്പേരു  കൂടി തങ്ങളുടെ പേരിനോട് ചേര്‍ത്ത് പോന്നു .

                                     വെങ്ങനാട് നമ്പിയുടെ വംശത്തെ പറ്റിയുള്ള ഐതീഹ്യങ്ങള്‍  പലതുമുണ്ട് . കാച്ചാംകൂര്‍ശി (കശ്യപകുറുശ്ശി)  ക്ഷേത്രത്തില്‍ വന്ന് ഭജനമിരുന്ന്  രോഗവിമുക്തി നേടിയ നിപു  പുരത്തെ ധര്‍മവര്‍മ്മ  രാജാവിന്റെ  പുത്രനായ ഹേമാംഗന്‍ ശിശുവായിരുന്ന കാലത്ത് ഇക്ഷുമതി പുഴ (തെക്കേ പുഴ ) കടക്കുന്ന സമയത്ത്  നദിയില്‍ വീണു പോയെന്നും  ഒരു കൊല്ലന്‍ ആ കുട്ടിയെ കണ്ടെടുത്തു വളര്‍ത്തിയെന്നതുമാണ് കഥ. പരശുരാമന്‍  ആ ബാലനെ അഞ്ചു ദേശങ്ങള്‍ ചേര്‍ന്ന വെങ്ങനാടിന്റെ  അധിപനായി നിയമിച്ചുവത്ര. തന്നെ രക്ഷിച്ചുവളര്‍ത്തിയ കൊല്ലനോടുള്ള  ബഹുമാനാര്‍ത്ഥം ഹെമാംഗന്‍ വെങ്ങനാടിനു കൊല്ലങ്കോടെന്നു  പേര് നല്‍കി .
 
                                പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്  നമ്പിടി വംശം അന്യംനില്ക്കാന്‍ തുടങ്ങിയെന്നും  അന്നവിടെ പുരുഷന്മാര്‍ ഇല്ലാതിരുനതിനാല്‍ നമ്പിടി ചെയ്യേണ്ട കാര്യങ്ങള്‍ ചെറുളി അച്ഛനാണ് നടത്തിയിരുന്നതെന്നും പറയപ്പെടുന്നു .

                              സാമൂതിരിയുടെ പല യുദ്ധങ്ങളിലും  അദ്ദേഹത്തെ   സഹായിക്കുവാന്‍ അദ്ദേഹത്തിന്റെ സാമന്തനയിരുന്ന വെങ്ങനാട് നമ്പിടി തന്റെ നായര്‍  യോധാക്കളുമായി എത്തിയിരുന്നു. 1504ല്‍ കൊച്ചിയില്‍ വെച്ച്  പചിക്കൊയുടെ  നേത്രുത്വത്തിലുള്ള  പറങ്കികളുമായുള്ള യുദ്ധത്തിലും നമ്പിടി സാമൂതിരിയെ സഹായിച്ചിരുന്നു .

                             കൊല്ലങ്കോട്‌  ദേശവും ടിപ്പുവിന്റെയും ആക്രമണത്തില്‍ നിന്ന്  മുക്തമായിരുനില്ല . 1792  ഓഗസ്റ്റ്‌ 18 ലെ  ഉടമ്പടിയെ ആസ്പദമാക്കി  നഷ്ടപ്പെട്ട രാജ്യം ഇംഗ്ലീഷുകാര്‍  തിരിച്ചുസാമൂതിരിക്ക് നല്‍കിയ കൂട്ടത്തില്‍ കൊല്ലങ്കോടും  ഉള്‍പ്പെട്ടു. എന്നാല്‍ 1798 ല്‍ കൊല്ലങ്കോട്‌ ഉള്‍പെടെയുള്ള  രാജ്യം സാമൂതിരി തിരിച്ചേല്പിച്ചു. അതോടെ  കൊല്ലങ്കോട്‌  മലബാര്‍ ജില്ലയുടെ ഒരു ഭാഗമായി. പിന്നീട് കൊല്ലങ്കോട്‌ പാലക്കാടു ജില്ലയുടെ ഭാഗവുമായി .

1 comment:

  1. good and useful info. do write post related to history more. thanks

    ReplyDelete