ഇനിയെതു നഷ്ടപ്രതീക്ഷകള്‍ക്കായി ഞാ-
നുരുകാതെ,യുരുകിയും കാത്തിരുന്നീടണം
ഇനിയെതു സ്വര്‍ണ്ണ നിലവിളക്കിങ്കലെ-
ന്നാശതന്‍ തിരികളെ കത്തിച്ചു വെയ്ക്കണം
ഇനിയേതു തിങ്കളിന്‍ പാല്‍നിലാവെന്നിലെ
മോഹഭംഗങ്ങളില്‍ കുളിര്‍ പകര്‍ന്നീടുവാന്‍
ഇനിയെന്റെ സ്വപ്നങ്ങളൊന്നിച്ചു കൂട്ടിയ-
ങ്ങാളുന്ന തീയിലെറിഞ്ഞു തീര്‍ക്കാം
വ്യര്‍ത്ഥം കിനാക്കളെ ചാമ്പലാക്കും ശക്ത-
മഗ്നിനാളത്തെ വണങ്ങി നില്‍ക്കാം
ഇനിയെന്റെ ഹൃത്തിലെ കല്‍പ്പുരക്കുള്ളിലെ
എരിയുന്ന തീയും കെടുത്തി വയ്ക്കാം
എത്ര തേഞ്ഞാലും വരൊല്ലേ തേയ്മാന-
മെന്നന്തരംഗത്തില്‍ ഞാനഗ്രഹിച്ചീടവേ
എത്രയോ താഴെയഗാധഗര്‍ത്തത്തി
ന്നന്ധകാരത്തിലായെന്മനം വീഴ്കിലും
ഇനി വരും വെള്ളി വെളിച്ചത്തിനായി ഞാ-
നൊരുപാട്ടു കൂടി തുടങ്ങിവെയ്ക്കാം.......
No comments:
Post a Comment