Thursday, 25 November 2010

കൊല്ലങ്കോട് - ചരിത്രം

          


   പാലക്കാടു ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ  ഒരു ദേശം. ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ വെങ്ങനാട് നമ്പിടി എന്നും കൊല്ലങ്കോട് നമ്പിടി, എന്നും അറിയപ്പെട്ടിരുന്ന  ഒരു നാടുവാഴി ഇവിടം ഭരിച്ചിരുന്നു. നമ്പിടിമാര്‍ രണ്ടു വിധക്കാര്‍ ഉണ്ട്;പൂണൂലുള്ളവരും പൂണൂലില്ലാത്തവരും. വെങ്ങനാട്നമ്പിടി പൂണൂല്ലില്ലാത്ത കൂട്ടത്തില്‍ പെടുന്നു. മരുമക്കള്‍ വഴിയാണ് കൊല്ലങ്കോട്‌  നമ്പിയുടെ ദായക്രമം .

                                     വീരരവി എന്നൊരു ക്ഷത്രിയ രാജാവിന്റെ വംശജരാണ്‌ തങ്ങള്‍ എന്നുള്ള വിശ്വാസത്തിന്റെ പേരില്‍ കൊല്ലങ്കോട് നാടുവാഴികള്‍  വീരരവി എന്ന സ്ഥാനപ്പേരു  കൂടി തങ്ങളുടെ പേരിനോട് ചേര്‍ത്ത് പോന്നു .

                                     വെങ്ങനാട് നമ്പിയുടെ വംശത്തെ പറ്റിയുള്ള ഐതീഹ്യങ്ങള്‍  പലതുമുണ്ട് . കാച്ചാംകൂര്‍ശി (കശ്യപകുറുശ്ശി)  ക്ഷേത്രത്തില്‍ വന്ന് ഭജനമിരുന്ന്  രോഗവിമുക്തി നേടിയ നിപു  പുരത്തെ ധര്‍മവര്‍മ്മ  രാജാവിന്റെ  പുത്രനായ ഹേമാംഗന്‍ ശിശുവായിരുന്ന കാലത്ത് ഇക്ഷുമതി പുഴ (തെക്കേ പുഴ ) കടക്കുന്ന സമയത്ത്  നദിയില്‍ വീണു പോയെന്നും  ഒരു കൊല്ലന്‍ ആ കുട്ടിയെ കണ്ടെടുത്തു വളര്‍ത്തിയെന്നതുമാണ് കഥ. പരശുരാമന്‍  ആ ബാലനെ അഞ്ചു ദേശങ്ങള്‍ ചേര്‍ന്ന വെങ്ങനാടിന്റെ  അധിപനായി നിയമിച്ചുവത്ര. തന്നെ രക്ഷിച്ചുവളര്‍ത്തിയ കൊല്ലനോടുള്ള  ബഹുമാനാര്‍ത്ഥം ഹെമാംഗന്‍ വെങ്ങനാടിനു കൊല്ലങ്കോടെന്നു  പേര് നല്‍കി .
 
                                പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്  നമ്പിടി വംശം അന്യംനില്ക്കാന്‍ തുടങ്ങിയെന്നും  അന്നവിടെ പുരുഷന്മാര്‍ ഇല്ലാതിരുനതിനാല്‍ നമ്പിടി ചെയ്യേണ്ട കാര്യങ്ങള്‍ ചെറുളി അച്ഛനാണ് നടത്തിയിരുന്നതെന്നും പറയപ്പെടുന്നു .

                              സാമൂതിരിയുടെ പല യുദ്ധങ്ങളിലും  അദ്ദേഹത്തെ   സഹായിക്കുവാന്‍ അദ്ദേഹത്തിന്റെ സാമന്തനയിരുന്ന വെങ്ങനാട് നമ്പിടി തന്റെ നായര്‍  യോധാക്കളുമായി എത്തിയിരുന്നു. 1504ല്‍ കൊച്ചിയില്‍ വെച്ച്  പചിക്കൊയുടെ  നേത്രുത്വത്തിലുള്ള  പറങ്കികളുമായുള്ള യുദ്ധത്തിലും നമ്പിടി സാമൂതിരിയെ സഹായിച്ചിരുന്നു .

                             കൊല്ലങ്കോട്‌  ദേശവും ടിപ്പുവിന്റെയും ആക്രമണത്തില്‍ നിന്ന്  മുക്തമായിരുനില്ല . 1792  ഓഗസ്റ്റ്‌ 18 ലെ  ഉടമ്പടിയെ ആസ്പദമാക്കി  നഷ്ടപ്പെട്ട രാജ്യം ഇംഗ്ലീഷുകാര്‍  തിരിച്ചുസാമൂതിരിക്ക് നല്‍കിയ കൂട്ടത്തില്‍ കൊല്ലങ്കോടും  ഉള്‍പ്പെട്ടു. എന്നാല്‍ 1798 ല്‍ കൊല്ലങ്കോട്‌ ഉള്‍പെടെയുള്ള  രാജ്യം സാമൂതിരി തിരിച്ചേല്പിച്ചു. അതോടെ  കൊല്ലങ്കോട്‌  മലബാര്‍ ജില്ലയുടെ ഒരു ഭാഗമായി. പിന്നീട് കൊല്ലങ്കോട്‌ പാലക്കാടു ജില്ലയുടെ ഭാഗവുമായി .

Saturday, 20 November 2010

SUCCESS BEGINS IN THE MIND

                               
                                              Success is not an accident. It is the result of our attitude and our attitude is a choice. Hence success is different for different persons. It may be wealth for someone, good health, good family, happiness, satisfaction and peace of mind for some others mind is the residence to evil as well as good thought. Once we have good as well as proper thought, if we do not have self confidence and always try to find bad of others will not have success in their life. Have confidence in your mind and move with courage definitely success come to your way.

                                              Trials in life can be tragedies or triumphs do not come without effort we are responsible for our success and failure. First of all we should have strong desire in our mind then strong determination and lastly good preparation. Confidence come from preparation  which is nothing but planning and practicing. If we practice poorly, we play poorly because we play as we practice,hard work leads to success. A.P.J. Abdulkalam Dirubai Ambani etc are some of the exambles before us.

                                              Hard work is both a beginning and an end in its self. The harder a person works the better he feels and the better he feels harder the works. There is no magic word for success. In the real world success comes to door not observe us.

                                             A horse that pulls cannot kick.
                                             A horse that kicks cannot pull.
                                             Lets pull and stop kicking.
                                            
                                            Always remember -"Success is the progressive realization of a worthy goal"

                                                 -Early  Nightingale.    
 

FRIENDSHIP

Friendship never dies
As everyone says
It is the way of success.
And is the way of happiness.
It starts like a rising sun
And lasts forever
In our hearts
It tastes like a chocolate
And provides happiness for everyone
It seems in everyone
But difficult to find out
It always remains at the bottom of our memories.
                                                                                     ------ padmaja

MY DEAR

   count  the stars 
In a country sky
That's how many days
I want to love you......
count  the  wild flowers
In a  summer  prairie
That's how many  ways
I hope to please you.....
count the snow flakes
In a gentle snowfall.
That's how many times
I hope to be there  when
you need me .....
count on me and
my love for ever...
for that's how long
I pray we will
be together...................
                                         ------ padmaja

   

Thursday, 18 November 2010

കാത്തിരിപ്പ്

ഇനിയെതു നഷ്ടപ്രതീക്ഷകള്‍ക്കായി ഞാ-
നുരുകാതെ,യുരുകിയും കാത്തിരുന്നീടണം
ഇനിയെതു സ്വര്‍ണ്ണ നിലവിളക്കിങ്കലെ-   
ന്നാശതന്‍ തിരികളെ കത്തിച്ചു വെയ്ക്കണം
ഇനിയേതു തിങ്കളിന്‍ പാല്‍നിലാവെന്നിലെ  
മോഹഭംഗങ്ങളില്‍ കുളിര്‍ പകര്‍ന്നീടുവാന്‍

        ഇനിയെന്റെ സ്വപ്നങ്ങളൊന്നിച്ചു കൂട്ടിയ-
        ങ്ങാളുന്ന തീയിലെറിഞ്ഞു തീര്‍ക്കാം
        വ്യര്‍ത്ഥം കിനാക്കളെ ചാമ്പലാക്കും ശക്ത-
        മഗ്നിനാളത്തെ വണങ്ങി നില്‍ക്കാം
        ഇനിയെന്റെ ഹൃത്തിലെ കല്‍പ്പുരക്കുള്ളിലെ     
        എരിയുന്ന തീയും കെടുത്തി വയ്ക്കാം

എത്ര തേഞ്ഞാലും വരൊല്ലേ തേയ്മാന-
മെന്നന്തരംഗത്തില്‍ ഞാനഗ്രഹിച്ചീടവേ
എത്രയോ താഴെയഗാധഗര്‍ത്തത്തി
ന്നന്ധകാരത്തിലായെന്മനം വീഴ്കിലും
ഇനി വരും വെള്ളി വെളിച്ചത്തിനായി ഞാ-
നൊരുപാട്ടു കൂടി തുടങ്ങിവെയ്ക്കാം.......

Friday, 12 November 2010

ഓര്‍മ്മകള്‍ ......

ഏതോ താരാട്ടിന്‍ നേര്‍ത്ത ശീലുകള്‍
ഈ രാവിലെന്നെത്തേടിയെത്തീടവെ
ഇത്തിരിപോലുമെനിക്കു മയങ്ങുവാന്‍  
വയ്യ, വന്നെത്തുന്നു നീറുന്നൊരോര്‍മ്മകള്‍......
പഴമ മണക്കുമകത്തളങ്ങളില്‍-എന്റെ
ബാല്യമാം മണ്‍ ചെരാതെരിഞ്ഞുതീരുന്നതും
തെയ്യങ്ങള്‍ തുള്ളിയുറയുന്ന കാവിലെ
നാട്ടുമാവിന്‍ കൊമ്പിലൂഞ്ഞാലിടുന്നതും
പൊന്നശോകങ്ങള്‍ പൂക്കും  തൊടികളില്‍
സ്നെഹത്തിന്‍മലരുകള്‍ തേടിനടന്നതും
ഒരു മയില്‍പ്പീലി, വളപ്പൊട്ടു പിന്നെയൊ-
രിത്തിരി മഞ്ചാടി കൂടെക്കളിക്കുവാന്‍.
കഥയൊന്നു ചൊല്ലുവാന്‍ മുത്തശ്ശിയില്ലാതെ
ഒരു കുഞ്ഞു പാവയും കൂടെയുറങ്ങുവാന്‍ 
നാമം ജപിക്കവെ വന്നെത്തുമച്ഛന്റെ
ചാരത്തൊന്നോടിയണയുവാന്‍
കൈകളില്‍ തൂങ്ങുവാന്‍  ഉമ്മകൊടുക്കുവാന്‍ 
അമ്മ തന്‍  സാരിയില്‍
മുഖമൊന്നൊളിക്കുവാന്‍
ഒക്കെ മോഹിച്ചൊരെന്‍  ഹൃത്തിന്റെ  നൊമ്പരം
ഇന്നീ വൈകിയ വേളയില്‍പ്പോലും
ഒരു നേര്‍ത്ത താരാട്ടില്‍ വീണ്ടു മുണരുന്നു........

                                                                        -----സ്വര്‍ണ്ണ