Monday, 13 December 2010

സ്നേഹം

മനസ്സിനെ തൊട്ടുണര്‍ത്തുന്ന
പൊന്മലര്‍ വാടിയില്‍ പാറുന്ന
വണ്ടുകള്‍  പൂവിനെ തിരയുന്നപോലെ,
ആകാശവീഥിയില്‍ ആരാരും
അറിയാതെ സുര്യന്‍ ചന്ദ്രനെ
തിരയുന്ന പോലെ,
തോണ്ടവരണ്ടുപോം നേരത്തു
ഭുമി  മഴയെ തിരയുന്നപോലെ,
എന്‍ മനം തിരതല്ലും നേരത്ത്
അറിയാതെ തിരയുന്നു  സ്നേഹം.......
                                                              ----അഖില . എ
                                                                     8.G

Friday, 10 December 2010

മാലാഖ

      
  നീര്‍ തുള്ളികള്‍ പോഴിയവേ .......
മഞ്ഞു മൂടിയ പ്രകൃതിയില്‍
പൂക്കള്‍ വിടര്‍ന്നു നില്കവേ...........
തുമ്പികള്‍ പാറി  നടക്കുന്ന
പൂന്തോട്ടത്തില്‍  വിടര്‍ന്ന
പൂക്കളുടെ  ഇതളുകളിലെ  
മഞ്ഞുകണങ്ങള്‍  ഇറ്റിറ്റുവീഴവെ.........
പൂന്തോട്ടത്തിലെ മാലാഖ
എന്റെ സ്വപ്നത്തിലേക്ക്
ഒളിഞ്ഞുനോക്കി  .................

 
                                                    ---കൃഷ്ണ . എസ്‌
                                                         ഭാനുപ്രിയ 
                                                          8. B